Archive

Archive for January 21, 2011

എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കുന്ന ത് ? (ഹാസ്യം)

January 21, 2011 Leave a comment

അങ്ങനെ നമ്മുടെ കഥാ പാത്രമായ ബഷീര്‍ മാഷ് ( ട്യുഷന്‍ മാഷ് ) വിവാഹം കഴിച്ച് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയുമായി താമസിക്കുകയാണ് . വരുമാനം ട്യൂഷന്‍ മാത്രമേയുള്ളൂ. എങ്കിലും ഇപ്പോള്‍ മലയാളം മീഡിയമായാലും ഇം‌ഗ്ലീഷ് മീഡിയമായാലും ടീച്ചര്‍മാര്‍ നല്ലവണ്ണം പഠിപ്പിക്കാത്തതിനാല്‍ മാഷിന്റെ കുടുബം സസുഖം വാഴുന്നു . നല്ലൊരു വരുമാനം ട്യൂഷന്‍ ഇനത്തില്‍ മാഷിന് ലഭിക്കുന്നുമുണ്ട്. മാത്രമല്ല ഗൈഡ് ബുക്ക് കമ്മീഷന്‍ ഇനത്തില്‍ വേറെയും!!.
അക്കാര്യം അങ്ങനെ പോകുന്നു
ഇവിടെ പറയുന്ന കാര്യങ്ങള്‍ അതല്ല.
ബഷീര്‍ മാഷിന് തന്റെ മക്കളെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പഠിപ്പിക്കണമെന്നാണ് ആഗ്രഹം .
അതിനാല്‍ അവരില്‍ പല ട്യൂഷന്‍ ശൈലികളും പ്രയോഗിക്കാറുണ്ട്.
ഒരു ദിവസം ബഷീര്‍ മാഷ് ഒരു കാഴ്ച കണ്ടു!!!
അത് അദ്ദേഹത്തെ ഏറെ ദുഃഖിതനാക്കി .
കാഴ്ച എന്തായിരുന്നെന്നോ ?/
തന്റെ ഇളയമകള്‍ റംസീന നഖം കടിക്കുന്നു.
ശ്ശെ മോശം
നാട്ടിലെ എല്ലാ ട്യൂഷന്‍ കുട്ടികള്‍ക്കും നല്ല ആരോഗ്യ ശീലങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ആളെന്ന ബോദ്ധ്യം മക്കള്‍ക്കുവേണ്ടെ
മാഷ് ഉടന്‍ തന്നെ മൂത്തമകള്‍ അയിഷയെ വിളിച്ചു
ഇളയ മകള്‍ ചെയ്യുന്ന വൃത്തികെട്ട രം ഗം കാണിച്ചു കൊടുത്തു
( മൂത്ത വളെയും ഒന്ന് ടെസ്റ്റ് ചെയ്യാമല്ലോ എന്ന് ആയിരുന്നു ബഷീര്‍ മാഷിന്റ് മനസ്സിലിരിപ്പ്)
മൂത്തവള്‍ അയിഷ ചോദിച്ചു
“ അതിനെന്താ ? നഖം കടിച്ചോണ്ടെന്താ ?”
അപ്പോള്‍ ബഷീര്‍ മാഷിനു മനസ്സിലായി മക്കള്‍ക്ക് ഒരു ബോധവല്‍ക്കരണം ആവശ്യമാണെന്ന്
അന്ന് വൈകീട്ട് ഭക്ഷണത്തിനുശേഷം മക്കളോടും ഭാര്യയോടും തമാശ പറഞ്ഞിരിക്കുന്ന നേരത്ത് ബഷീര്‍മാഷ് “ നഖം
കടിയുടെ“ കാര്യം എടുത്തിട്ടു.
നഖം കടിക്കരുതെന്നും നഖത്തിനിടയില്‍ അഴുക്ക് ഉണ്ടാകുമെന്നും ഒക്കെ പറഞ്ഞു
അപ്പോള്‍ മക്കള്‍ അതോണ്ടെന്താ എന്നായീ
ബാക്ടീരിയാ രോഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തലയില്‍ കയറുന്ന പ്രായമല്ലല്ലോ
ബഷീര്‍ മാഷ് വിഷമിച്ചു
മാഷിന്റെ വിഷമം കണ്ട് ചെറുതായി പുഞ്ചിരിച്ചു
ബഷീര്‍ മാഷ് എന്നാലും അങ്ങനെ വിട്ടുകൊടുത്തില്ല
അതോ . ഈ നഖം കടിച്ചാല്‍ നഖത്തിനുള്ളി ലെ അഴുക്ക് വയറ്റിലെത്തും അഴുക്കില്‍ കൃമികള്‍ ഉണ്ട് ഈ കൃമികള്‍
വയറ്റിലെത്തിയാല്‍ അത് വളരും അങ്ങനെ വളര്‍ന്ന് വയര്‍ വലുതായി വലുതായി വയര്‍ പൊട്ടും
ഇപ്പോള്‍ മക്കളുടെ മുഖത്ത് ഭീതി പ്രകടമായി
ബഷീര്‍ മാഷ് ആശ്വസിച്ചു
തന്റെ സൂത്രം വിജയിച്ചു എന്ന് ബഷീര്‍ മാഷിന് മനസ്സിലായി
തന്റെ പുതുപുത്തന്‍ ട്യൂഷന്‍ ശൈലിയെ ക്കുറീച്ച് ബഷീര്‍ മാഷിന് അഭിമാനം തോന്നി.
മക്കള്‍ മാഷിനോട് പറഞ്ഞു
“ ഇത് മുമ്പേ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പണി ചെയ്യുമായിരുന്നില്ല ബാപ്പാ”
“ ഇനി മുതല്‍ നഖം കടിക്കുകയേ ഇല്ല” മൂത്തവള്‍ തറപ്പിച്ചു പറഞ്ഞു
“ ന്റെ വയറാങ്ങാനും പൊട്ടിപ്പോയാലോ ; ഞാനും നഖം കടിക്കില്ല “ ഇളയവളും പാറ പോലെ ഉറപ്പിച്ചു പറഞ്ഞു
ആഴ്ചകള്‍ കടന്നുപോയി
പിന്നെ ബഷീര്‍ മാഷിന്റെ കുട്ടികള്‍ നഖം കടിച്ചിട്ടില്ല. അവര്‍ ആ ശീലം ഉപേക്ഷിച്ചു.
മാഷ് സന്തോഷവാനായി.
ഇത്രയെളുപ്പത്തില്‍ നഖം കടിക്കുന്ന ശീലം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ മാഷ് അഭിമാന പുളകിതനായി
അങ്ങനെയിരിക്കെ ഒരു ദിവസം മാഷിന്റെ സുഹൃത്തും ഭാര്യയും വിരുന്നിനു വന്നു.
അവര്‍ മാഷിന്റെ ഭാര്യ തയ്യാറാക്കിയ രുചിയേറിയ ഭക്ഷണം കഴിച്ചു.
ശേഷം സ്വീകരണമുറിയിലിരുന്ന് സൌഹൃദ സംഭാഷണം നടത്തുകായായിരുന്നു.
ഗര്‍ഭിണിയായിരുന്ന സുഹൃത്തിന്റെ ഭാര്യക്ക് മാഷിന്റെ മക്കളെ വല്ല്യ ഇഷ്ടമായി
അവര്‍ മാഷിന്റെ മക്കളെ അടുത്ത് വിളിച്ച് കൊഞ്ചിച്ചു
അപ്പോള്‍ ഇളയവള്‍ പറഞ്ഞു
“ ആന്റി , എനിക്കറിയാം ആന്റിയുടെ വയര്‍ എന്തുകൊണ്ടാണ് ഇങ്ങനെ വീര്‍ത്തിരിക്കുന്നത് എന്ന്?”
സുഹൃത്തിന്റെ ഭാര്യ വല്ലാതെയായി”
സ്വീകരണമുറിയില്‍ പെട്ടെന്ന് ഒരു നിശ്ശബ്ദത പരന്നു
ഉടനെ മൂത്തവള്‍ പറഞ്ഞു
“ ഞങ്ങക്ക് ബാപ്പ പറഞ്ഞു തന്നീട്ടുണ്ട് വയര്‍ ഇങ്ങനെ വീര്‍ക്കുന്നതിന്റെ കാരണം “
“ഇനിയെങ്കിലും ഈ ശീലം നിറുത്തിക്കൂടെ ആന്റീ “ ഇളയവള്‍ ഉറപ്പിച്ചു പറഞ്ഞു.
ബഷീര്‍ മാഷ് ഇരുന്ന ഇരിപ്പില്‍ ഐസായി എന്നല്ലാതെ എന്തു പറയുവാന്‍

Note: Install Unicode font to view Malayalam(Varamozhi).

Categories: Joke, Story